പാലക്കാടിന് ഗ്രീന്‍ സിഗ്നല്‍ നല്‍കി മമത

Webdunia
വെള്ളി, 25 ഫെബ്രുവരി 2011 (12:40 IST)
PRO
പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കുമെന്ന് കേന്ദ്ര റയില്‍‌വെ മന്ത്രി മമത ബാനര്‍ജി റയില്‍‌വെ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 85 സംയുക്ത സംരഭങ്ങള്‍ വികസനത്തിനായി നടപ്പാക്കി എന്നും അപകടങ്ങളുടെ പേരില്‍ റയില്‍‌വെയുടെ പ്രതിച്ഛായ മോശമാക്കരുത് എന്നും 2011 - 2012 റയില്‍‌വെ ബജറ്റ് ആവതരിപ്പിച്ചുകൊണ്ട് മമത പറഞ്ഞു.

ചേര്‍ത്തലയില്‍ വാഗണ്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കും. ജമ്മു കശ്മീരില്‍ കോച്ച് നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കും. സിംഗൂരില്‍ മെട്രോ കോച്ച് നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുമെന്നും മമത ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

മണിപ്പൂരില്‍ ലോക്കമോട്ടീവ് ഫാക്ടറി സ്ഥാപിക്കുമെന്നും റായ്ബറേലി കോച്ച് നിര്‍മ്മാണ ഫാക്ടറിയില്‍ നിന്ന് ആദ്യ കോച്ച് മൂന്ന് മാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്നും മമത ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.