പാചകവാതക സബ്‌സിഡി: ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Webdunia
വെള്ളി, 28 ഫെബ്രുവരി 2014 (20:36 IST)
PRO
PRO
പാചകവാതക സബ്‌സിഡി ലഭ്യമാക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാത്തവര്‍ക്ക് സബ്‌സിഡി ലഭ്യമാക്കാനും വിതരണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സാധിക്കില്ല എന്ന കാരണത്താല്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഉത്തരവിറക്കുകയായിരുന്നു.

പുതിയ നിര്‍ദ്ദേശം അനുസരിച്ച് ക്രമീകരണങ്ങള്‍ നടത്താനും വിതരണക്കാര്‍ക്ക് സോഫ്റ്റ്‌വെയര്‍ മാറ്റങ്ങള്‍ നടത്താനും പത്ത് ദിവസം സമയം അനുവദിച്ചിട്ടുണ്ട്.