പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ ശരിഅത്ത് നിയമം നടപ്പാക്കാന്‍ താലിബാന്‍ ഭീകരരുമായി പാക് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി എ കെ ആന്‍റണി പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിലെ മികച്ച ദൃശ്യങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചുക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബറിലെ മുംബൈ ആക്രമണത്തിന് ശേഷം സുരക്ഷാകാര്യങ്ങളില്‍ നമ്മള്‍ ജാഗരൂഗരാണ്. പാകിസ്ഥാനും താലിബാനുമായി ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ നമുക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും ആന്‍റണി പറഞ്ഞു. എന്നാല്‍ പാക് - താലിബാന്‍ കരാറിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ആന്‍റണി തയ്യാറായില്ല.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിലപാട് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആന്‍റണി പറഞ്ഞു.
താലിബാന്‍ ഭീകരരുമായി പാക് സര്‍ക്കാര്‍ ധാരണയിലേര്‍പ്പെട്ടതിനെ അമേരിക്കയും വിമര്‍ശിച്ചു. പാക് പ്രസിഡന്‍റ് ആസിഫലി സര്‍ദാരിയെ അമേരിക്ക ആശങ്ക അറിയിച്ചിട്ടുണ്ട്. ധാരണ ഗുണമുള്ളതാകുമെന്ന് കരുതുന്നില്ലെന്ന് മറ്റൊരു വിദേശകാര്യ വക്താവ് പറഞ്ഞു. എന്നാല്‍ താല്‍ക്കാലികമായ ഒരു നീക്കുപോക്ക് മാത്രമാണിതെന്നാണ് പാകിസ്ഥാന്‍ നല്‍കിയ വിശദീകരണം.