ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സാധ്യത തെളിയുന്നു. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ അങ്ങോട്ട് ക്ഷണിച്ചതോടെയാണിത്. ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷണര്‍ വഴിയാണ് മന്‍മോഹന്‍സിംഗിനെ സര്‍ദാരി പാക് സന്ദര്‍ശനത്തിനായി ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്.
നവംബറില്‍ ഗുരു നാനാക്കിന്റെ ജന്മവാര്‍ഷികമാണ്. ഈ വേളയില്‍ മന്‍മോഹന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ പാക് ജനത അദ്ദേഹത്തെ ഗംഭീരമായി വരവേല്‍ക്കും. ഇരുരാജ്യങ്ങളും ഒത്തൊരുമയോടെ ആഘോഷത്തില്‍ പങ്കെടുക്കുകയുമാവാം- സര്‍ദാരി മന്‍മോഹന് അയച്ച കത്തില്‍ പറയുന്നു. നവംബര്‍ 28-നാണ് ഗുരു നാനാക്കിന്റെ ജന്മദിനം.
ഏപ്രിലില്‍ അജ്മീരില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഡല്‍ഹിയില്‍ മന്‍മോഹനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഓര്‍മ്മകളും സര്‍ദാരി പങ്കുവച്ചു. സെപ്റ്റംബറില്‍ ഇന്ത്യാ-പാക് വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.