പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

Webdunia
ഞായര്‍, 28 ജൂലൈ 2013 (14:31 IST)
PRO
PRO
സിംബാബ്‌വെയ്ക്കെതിരായ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മികച്ച വിജയത്തോടെ പരമ്പര നേട്ടത്തിനാണു വിരാട്‌ കോഹ്‌ലിയും സംഘവും ലക്ഷ്യമിടുന്നത്‌. ആദ്യ രണ്ടു മല്‍സരങ്ങള്‍ വലിയ കേടുപാടില്ലാതെ ജയിച്ചതിന്റെ ആവേശത്തിലാണ്‌ ഇന്ത്യ.

രണ്ടു കളിയിലും സിംബാബ്‌വെയുടെ പരിചയക്കുറവാണ്‌ ഇന്ത്യയെ വിജയിപ്പിച്ചത്‌. കളിയില്‍ പിടിമുറുക്കേണ്ട ഘട്ടങ്ങളില്‍ അവര്‍ക്കു പരിചയക്കുറവ്‌ വിനയായി.

ഇന്ത്യ സിംബാബ്‌വെ പരമ്പരയില്‍ അഞ്ച് മല്‍സരങ്ങളാണുള്ളത്‌.