രാഹുല്‍ഗാന്ധി ഏത് പദവി ഏറ്റെടുക്കുന്നതിനെയും സ്വാഗതം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. ലോക്സഭാ കക്ഷി നേതാവെന്നല്ല, പാര്‍ട്ടിയിലും സര്‍ക്കാരിലും ഏതു പദവിയും വഹിക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ഏതു പദവിയിലായാലും അദ്ദേഹത്തിനു മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും ചിദംബരം പറയുന്നു. ഏതുപദവി എപ്പോള്‍ നല്‍കണമെന്ന കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സുരക്ഷാ സാഹചര്യങ്ങള്‍ ശരിയായി മനസിലാക്കുന്ന ആരും ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുമെന്നു കരുതുന്നില്ല. രാജ്യത്തിന്റെ ക്ഷേമം ആഗ്രഹിക്കാത്തവരാണ് ഇതിനെ അന്ധമായി എതിര്‍ക്കുന്നത്. ഇതുസംബന്ധിച്ച കരട് നയം സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ പരിഗണനയിലാണെന്നും ചിദംബരം പറഞ്ഞു.
ഭീകരവിരുദ്ധ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ അടുത്തിടെ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ആശങ്ക ഉയര്‍ന്നത്. ഈ പ്രശ്നങ്ങള്‍ പരിഹിരിക്കുന്നതിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. പുതിയ കരട് എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വീകര്യമായതായിരിക്കുമെന്നും ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചു.