പഞ്ചാബ് മെയില്‍ പാളംതെറ്റി: 19 പേര്‍ക്ക് പരുക്ക്

Webdunia
ഞായര്‍, 6 മെയ് 2012 (11:52 IST)
PRO
PRO
ഹരിയാനയില്‍ ട്രെയിന്‍ പാളംതെറ്റി 19 പേര്‍ക്ക് പരുക്കേറ്റു. ഫിറോസ്പൂരില്‍നിന്ന് മുംബൈയിലേക്ക് പോയ പഞ്ചാബ് മെയിലാണ് പാളംതെറ്റിയത്.

ഹരിയാനയിലെ റോത്തക് ജില്ലയില്‍ കര്‍വാര്‍, സമ്പാല സ്റ്റേഷനുകള്‍ക്ക് മധ്യേയാണ് അപകടമുണ്ടായത്. എട്ട് കോച്ചുകളാണ് പാളം തെറ്റിയത്.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന്, റോത്തക്ക് - ഡല്‍ഹി പാതയിലെ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.