ഗോവയില്‍ നാവിക സേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് മലയാളി ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി ഹരികുമാരന്‍ നായരുടെ മകന് ഹരീഷ്കൃഷ്ണന്‍ (32) ആണു മരിച്ച മലയാളി.
തിങ്കളാഴ്ച രാവിലെ ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഹെലികോപ്ടറിന് തീപിടിക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്കു പുറപ്പെട്ട ഹെലികോപ്ടര്‍ ഇന്ധനം നിറയ്ക്കാന്‍ വേണ്ടിയാണ് ഗോവയില്‍ ലാന്‍ഡ് ചെയ്തത്.