ബിജെപി കേന്ദ്ര നേതൃത്വം പറയുന്നത് പോലെ പ്രവര്‍ത്തിക്കുമെന്ന് സിറ്റിംഗ് എംപി മുരളി മനോഹര്‍ ജോഷി.
വാരാണസി സീറ്റില്‍ ആരു മല്‍സരിക്കണമെന്നു ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി 13നു തീരുമാനമെടുക്കുമെന്നും അതെന്തായാലും അച്ചടക്കമുള്ള പടയാളിയെപ്പോലെ താന്‍ അത് അനുസരിക്കുമെന്നുമാണ് മുരളി മനോഹര്‍ ജോഷി വ്യക്‌തമാക്കിയത്.
പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ ഇവിടെ മല്‍സരിപ്പിക്കാന്‍ നീക്കമുണ്ട്. മോഡിയുടെയും ജോഷിയുടെയും അനുയായികള്‍ പോസ്റ്റര്‍ യുദ്ധം നടത്തുകയും ഏറ്റുമുട്ടുകയും ചെയ്‌തിരുന്നു. എന്നാല്‍ പോസ്റ്റര്‍ യുദ്ധം മാധ്യമങ്ങളുടെ ഭാവനാസൃഷ്ടി മാത്രമാണെന്നു ജോഷി പറഞ്ഞു.
ബിജെപി നേതൃത്വം ഉടന്‍ തന്നെ ഇതിന് അനുയോജ്യമായ തീരുമാനമെടുക്കുമെന്ന് മുരളി മനോഹര്‍ ജോഷി പറഞ്ഞു.