കുപ് വാര മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. ലഷ്‌കര്‍ ഇ ത്വയിബ തീവ്രവാദികളാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം രാംഗഡ് മേഖലയില്‍ ഇന്ത്യന്‍ ഭടന്മാര്‍ക്കു നേരെ പാക്‌സേന വെടിവെച്ചിരുന്നു. അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റില്ല.
യാതൊരുവിധ പ്രകോപനവും കൂടാതെ പാക്‌സേന വെടിവെക്കുകയായിരുന്നെന്ന് ഇന്ത്യന്‍ സേന വക്താവ് അറിയിച്ചു. ആക്രമണം 15 മിനിറ്റോളം നീണ്ടുനിന്നു. കഴിഞ്ഞ 72 മണിക്കൂറിനിടെ ഒന്‍പതാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.