ഹരിയാനയില്‍ നിയമ വിദ്യാര്‍ഥിനിയെ നാല് യുവാക്കള്‍ ചേര്‍ന്ന് കാറില്‍ ബലാത്സംഗം ചെയ്തു. ഭഗത് ഫൂല്‍സിംഗ് വനിതാ സര്‍വകലാശാലയിലെ ഒരു ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിന് ഇരയായതായി പൊലീസില്‍ പരാതി നല്‍കിയത്.
ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി ബുധനാഴ്ച ഉച്ചയ്ക്ക് മാര്‍ക്കറ്റില്‍ പോയി മടങ്ങുമ്പോഴാണ് അക്രമികളുടെ കൈയില്‍ അകപ്പെട്ടത്. ക്യാമ്പസില്‍ ക്യാന്റീന് നടത്തുന്ന അമിത് എന്നയാള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് നാല് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം വരെ ഇത് തുടര്‍ന്നു. പിന്നീട് പെണ്‍കുട്ടിയെ സര്‍വകലാശാലാ ഗേറ്റിന് സമീപം ഉപേക്ഷിച്ച് ഇവര്‍ കടന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.