തമിഴ്‌നാട് നിയമസഭയില്‍ ബഹളം വച്ച ഡിഎംകെ കക്ഷിനേതാവ് എം കെ സ്റ്റാലിനടക്കം നാല് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗോപി ചെഴിയന്‍, തങ്കം തെന്നരശു, മൊയ്ദീന്‍ ഖാന്‍ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് മൂന്നു ഡിഎംകെ അംഗങ്ങള്‍.
സ്പീക്കറുടെ ചേംബറിലേക്ക് തള്ളിക്കയറിയ ഇവരെ മാര്‍ഷല്‍ പിടിച്ചുപുറത്താക്കുകയായി രുന്നു. മുല്ലപ്പെരിയാര്‍, കാവേരി ജലതര്‍ക്കങ്ങളില്‍ നടന്ന ചര്‍ച്ചയുടെ അവസാനം ചില പോയിന്റുകള്‍ ചൂണ്ടിക്കാട്ടി എഴുന്നേറ്റ സ്റ്റാലിനെ സ്പീക്കര്‍ സംസാരിക്കാന്‍ അനുവദിക്കാത്തതാണ് ബഹളത്തിന് ഇടയാക്കിയത്. ബഹളം രൂക്ഷമായതോടെ ഇവരെ സസ്പെന്റ് ചെയ്യണമെന്ന പ്രമേയം ധനമന്ത്രി കൊണ്ടുവന്നു.