നാവികസേനാ ആസ്ഥാനത്ത് കപ്പലില്‍ തീപിടുത്തം

Webdunia
തിങ്കള്‍, 7 ഏപ്രില്‍ 2014 (08:34 IST)
PRO
PRO
മുംബൈയിലെ നാവികസേനാ ആസ്ഥാനത്ത് കപ്പലില്‍ തീപിടുത്തം. നാവികസേനയുടെ ഐഎന്‍എസ് മാതംഗ എന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. കപ്പലിന് കേടുപാടുകള്‍ പറ്റിയിട്ടില്ലെന്നും നാവികസേന അറിയിച്ചു. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. തിപിടുത്തം ഉടന്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവായി.