നാവടക്കൂ, പണിയെടുക്കൂ: കോണ്‍ഗ്രസ് തൃണമൂലിനോട്

Webdunia
വ്യാഴം, 17 മെയ് 2012 (17:46 IST)
PTI
PTI
പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നതല്ലാതെ അതു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ചന്‍ ചൌധരിയാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. സംസാ‍രം നിര്‍ത്തി പണിയെടുക്കുകയാണ് തൃണമൂല്‍ വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മമതാ ബാനര്‍ജി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. 34 വര്‍ഷത്തെ സിപിഎം ഭരണത്തിനു അറുതി വരുത്തിയാണ് മമത അധികാരത്തിലേറിയത്. എന്നിട്ടും സംസ്ഥാനത്ത് തൊഴില്ലില്ലായ്മയും കര്‍ഷക ആത്മഹത്യയും കൂടിവരികയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കുകയും ചെയ്തു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ മമതയുടെ വിലയിടിയില്ലെന്നും വിമര്‍ശനങ്ങളെ ഭയക്കുന്ന ആളല്ല മമതയെന്നുമാണ് തൃണമൂല്‍ പ്രതികരിച്ചത്. കുറ്റം പറയുന്നവര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് കാണിക്കണമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.