നരേന്ദ്ര മോഡിക്ക് വിസ നല്‍കില്ല; നിലപാടില്‍ മാറ്റമില്ലാതെ അമേരിക്ക

Webdunia
ശനി, 14 സെപ്‌റ്റംബര്‍ 2013 (12:19 IST)
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ അനുവദിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചത് തങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. 2005ലാണ് മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചത്.

എല്ലാവരും വിസക്ക് അപേക്ഷിക്കുന്നത് പോലെ മോഡിക്കും അപേക്ഷിക്കാമെന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമേ വിസ അനുവദിക്കൂ എന്നും അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാരി ഹാര്‍ഫ് വ്യക്തമാക്കി. അമേരിക്കന്‍ നിയമം അനുസരിച്ച് മാത്രമേ മോഡിക്ക് വിസ നല്‍കുന്നത് പരിശോധിക്കൂ. വിസ അനുവദിക്കുന്ന കാര്യത്തില്‍ മുന്‍കൂറായി വിവരം നല്‍കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഡിക്ക് വിസ അനുവദിക്കരുതെന്ന് അമേരിക്കയുടെ മതസ്വാതന്ത്യം സംബന്ധിച്ച സ്വതന്ത്ര സമിതി മെയ് മാസത്തില്‍ ശുപാര്‍ശ ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ മോഡിയുടെ പങ്ക് വ്യക്തമാക്കുന്ന മോഡിയുടെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക തെളിവുണ്ടെന്നും സമിതി അമേരിക്കന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.