നനഞ്ഞ വസ്ത്രം ധരിച്ച് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ത്രിമ്പകേശ്വര്‍ ക്ഷേത്രം ഭാരവാഹികള്‍

Webdunia
ശനി, 16 ഏപ്രില്‍ 2016 (16:57 IST)
മഹാരാഷ്ട്രയിലെ നാസികിലെ ത്രിമ്പകേശ്വര്‍ ശിവക്ഷേത്രത്തില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ ഒരു ഉത്തരവ് പുറപ്പെടിവിച്ചിരിക്കുകയാണ് ക്ഷേത്ര സമിതി. നനഞ്ഞ സില്‍ക്ക് അല്ലെങ്കില്‍ കോട്ടന്‍ വസ്ത്രം ധരിച്ച് മാത്രമേ സ്ത്രീകള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളു.
 
അടുത്തിടെ സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശാവകാശം ആവശ്യപ്പെട്ട് ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തിയ ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരെ പൊലീസും ഗ്രാമീണരും തടഞ്ഞതിനേത്തുടര്‍ന്നുണ്ടായ സംഘര്‍ഷം ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. പുതിയ അറിയിപ്പ് പ്രകാരം രാവിലെ ആറിനും ഏഴിനുമിടയിലുള്ള സമയത്ത് മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കുകയുള്ളു. ക്ഷേത്ര ഭാരവാഹികളുടെ വ്യവസ്ഥ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.