നടി ലൈല ഖാന്‍ വെടിയേറ്റ് മരിച്ചെന്ന് പൊലീസ്

Webdunia
വ്യാഴം, 5 ജൂലൈ 2012 (11:43 IST)
PRO
PRO
ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായ ബോളിവുഡ്‌ നടി ലൈല ഖാന്‍ വെടിയേറ്റു മരിച്ചതായി പൊലീസ്. ലൈലയും നാല് കുടുംബാംഗങ്ങളും മുംബൈയില്‍ വച്ച് വെടിയേറ്റ് മരിച്ചു എന്നാണ് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചത്. ഭീകര ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ലൈലയും കുടുംബാംഗങ്ങളും ഒരു വര്‍ഷം മുമ്പാണ് അപ്രത്യക്ഷരായത്.

രണ്ടാഴ്‌ച മുമ്പ് ജമ്മുവില്‍ നിന്ന് അറസ്‌റ്റിലായ പര്‍വേശ്‌ തക്‌ എന്ന ഭീകരനില്‍ നിന്നാണ് ലൈല കൊല്ലപ്പെട്ട വിവരം പൊലീസിന് ലഭിച്ചത്. മൂന്നംഗ ഭീകര സംഘമാണ് ഇവരെ വധിച്ചതെന്ന് പൊലീസ്‌ വ്യക്‌തമാക്കി‌.

ലൈലയും കുടുംബവും കശ്മീരിലേക്ക് കടന്നായി പൊലീസ് ആദ്യം സംശയിച്ചിരുന്നു. ഇവര്‍ വ്യാജ പാസ്പോര്‍ട്ടില്‍ ദുബായില്‍ കഴിയുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാകിസ്ഥാന്‍‌കാരിയായ ലൈല വഫാ എന്ന ചിത്രത്തിലൂടെ, രാജേഷ് ഖന്നയുടെ നായികയായാണ് ബോളിവുഡില്‍ എത്തിയത്.