തൊഴിലാളിയുടെ മകളെ ബലാത്സംഗം ചെയ്തു!

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2011 (13:34 IST)
PRO
മഹാരാഷ്ട്രയിലെ ഒരു ഭൂവുടമ തന്റെ തൊഴിലാളി മറ്റൊരാളുടെ കൃഷിയിടത്തില്‍ ജോലിക്ക് പോകാന്‍ തീരുമാനിച്ചതിന്റെ പ്രതികാരമായി തൊഴിലാളിയുടെ കൌമാരക്കാരി മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു!

ദിവസങ്ങളോളം പീഡനത്തിരയായ പെണ്‍കുട്ടി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 90 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലാണ്. എട്ട് ദിവസമായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്.

ബാബുലാല്‍ രസാല്‍ എന്നയാളാണ് പെണ്‍കുട്ടിയെ നിരന്തരമായ ബലാത്സംഗത്തിനിരയാക്കിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ പിതാവിന് പണം വായ്പയായി നല്‍കിയിരുന്നു. വായ്പ വാങ്ങിയ പണം തിരിച്ചു നല്‍കിയ ശേഷം മറ്റൊരാളുടെ കൃഷിയിടത്തില്‍ ജോലിക്ക് പോയതാണ് ബാബുലാലിനെ പ്രതികാരദാഹിയാക്കിയത്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാബുലാലും സഹായികളും ഒളിവിലാണ്.