തെഹല്‍ക മുന്‍ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്ക് സമന്‍സ്

ബുധന്‍, 4 ഡിസം‌ബര്‍ 2013 (14:51 IST)
PRO
തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് തെഹല്‍ക മുന്‍ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്ക് സമന്‍സ്. ഗോവ പൊലീസാണ് ഷോമ ചൗധരിക്ക് സമന്‍സ് അയച്ചിരിക്കുന്നത്.

അതേസമയം ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കണമെന്ന തേജ്പാലിന്റെ അപേക്ഷ കോടതി തള്ളി. മൊഴി രേഖപ്പെടുത്തുന്നതിനായി മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാകണമെന്ന് കാണിച്ചാണ് സമന്‍സ് അയച്ചിരിക്കുന്നത്.

പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ആദ്യം പരാതി നല്‍കിയ ആളെന്ന നിലയിലാണ് ഷോമ ചൗധരിയുടെ മൊഴി രേഖപ്പെടുത്തുന്നത്. ഷോമ ചൗധരിയെ കൂടാതെ മറ്റ് മൂന്നുപേര്‍ക്കും ഗോവ പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഷോമ തെഹല്‍കയില്‍ നിന്നും രാജി വെച്ചിരുന്നു.



വെബ്ദുനിയ വായിക്കുക