തെലുങ്ക് നടന്‍ ബാലകൃഷ്ണ രാഷ്ട്രീയത്തിലേക്ക്

Webdunia
തിങ്കള്‍, 9 ജനുവരി 2012 (11:33 IST)
PRO
PRO
തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകന്‍ എന്‍ ടി രാമറാവുവിന്റെ മകനും നടനുമായ ബാലകൃഷ്ണ സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി പ്രഖ്യാപിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീ‍രുമാനിച്ച വിവരം ബാലകൃഷ്ണ അറിയിച്ചത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു മണ്ഡലത്തില്‍ നിന്ന് ജനവിധി തേടണമെന്നത് തെലുങ്കുദേശം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രബാബു നായിഡുവിന്റെ അടുത്തബന്ധു കൂടിയാണ് അദ്ദേഹം.

മൂ‍ന്ന് പതിറ്റാണ്ടായി ടോളിവുഡിലെ നിറഞ്ഞ സാന്നിദ്ധ്യമാണ് ബാലകൃഷ്ണ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ശ്രീരാമരാജ്യം' മികച്ച റിപ്പോര്‍ട്ടാണ് നല്‍കുന്നത്. ബാലകൃഷ്ണ ശ്രീരാമനായി വേഷമിട്ട ചിത്രത്തില്‍ നയന്‍‌താരയാണ് സീത.