തെലുങ്ക് നടന്‍മാര്‍ പത്മശ്രീ തിരിച്ചുനല്‍കണമെന്ന് ഹൈക്കോടതി

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2013 (14:21 IST)
PRO
PRO
തെലുങ്ക് നടന്‍മാരായ മോഹന്‍ ബാബു, ബ്രഹ്മാനന്ദ് എന്നിവര്‍ പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കണമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ഈ നടന്‍മാര്‍ പത്മശ്രീ പദവി ദുരുപയോഗം ചെയ്തുവെന്ന് കാട്ടി ബിജെപി നേതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

സിനിമയുടെ പ്രചരണത്തിനായി നടന്മാര്‍ പത്മശ്രീ ദുരുപയോഗം ചെയ്തു എന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണം. ‘ദേനികിന റെഡി‘ എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി ഇവര്‍ പേരിനൊപ്പം പത്മശ്രീ ചേര്‍ത്തതാണ് വിവാദമായത്.

മോഹന്‍ ബാബുവിന് 2007ലും ബ്രഹ്മാനന്ദത്തിന് 2009ലുമാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.
ഹര്‍ജി ഡിസംബര്‍ 30ന് കോടതി വീണ്ടും പരിഗണിക്കും.