തെലുങ്കാന സംസ്ഥാനരൂപീകരണം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് പ്രത്യേക കോര്‍ കമ്മറ്റി ഇന്ന് യോഗം ചേരും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി, പി സി സി അദ്ധ്യക്ഷന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളോട് കോര്‍കമ്മറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. ദ്വിഗ് വിജയ സിംഗ് തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. അന്ധ്രവിഭജനവുമായി ബന്ധപ്പെട്ട് നിര്‍ദേശം സമര്‍പ്പിയ്ക്കാന്‍ ജനറല്‍ സെക്രട്ടറി ദ്വിഗ് വിജയ് സിംഗിനെ എഐസിസി ചുമതലപ്പെടുത്തിയിരുന്നു. തന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് കോര്‍ക്കമ്മറ്റി യോഗത്തില്‍ അവതരിപ്പിയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ രാഷ്ട്രിയ നിലനില്‍പ്പിന് തെലുങ്കാന രൂപികരണം അനിവാര്യമാണെന്നാണ് ദ്വിഗ് വിജയ് സിംഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്നാണ് സൂചന. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിയ്ക്കുന്നതിനെതിരെ മന്ത്രിമാരുള്‍പ്പെട്ട ഒരു ആന്ധ്രയില്‍ നിന്നുള്ള വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കടുത്ത പ്രതിഷേധം അറിയിച്ചു.