കൂടിവരുന്ന തെരുവുനായ ആക്രമണങ്ങളേക്കുറിച്ച് വിശദമായ പഠനം നടത്താന്‍ സുപ്രീംകോടതി മൂന്നംഗ കമ്മീഷനെ നിയമിച്ചു. റിട്ടയേഡ് ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായ സമിതിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കും. ആരോഗ്യ സെക്രട്ടറിയും സമിതിയില്‍ അംഗമാകും.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് 40,000 രൂപ അടിയന്തര സഹായധനം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവില്‍ പറയുന്നുണ്ട്.
2015ല്‍ മാത്രം സംസ്ഥാനത്ത് 90,000ത്തിനു മേലെ ആളുകളെയാണ് തെരുവുനായ ആക്രമിച്ചത്. തെരുവുനായകളെ കൊല്ലാമെന്നുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്തിരുന്നു. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.