തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

Webdunia
വെള്ളി, 16 നവം‌ബര്‍ 2007 (11:29 IST)
ഗുജറാത്തിലെ ഒന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഗവര്‍ണര്‍ നവാല്‍ കിഷോര്‍ ശര്‍മ്മ വ്യാഴാഴ്‌ച പുറപ്പെടുവിച്ചു. ഡിസംബര്‍ 11 നാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുക. 87 സീറ്റുകളിലേക്കാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുക.

നാമര്‍നിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കുന്നത് വ്യാഴാഴ്‌ച മുതല്‍ ആരംഭിച്ചു. നവംബര്‍ 22 നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി.

നാമനിര്‍ദേശപത്രികകളുടെ സൂക്‌ഷ‌മ പരിശോധന നവംബര്‍ 23 ന് നടക്കും. നാമനിര്‍ദേശപത്രിക പിന്‍‌വലിക്കേണ്ട അവസാന തിയതി നവംബര്‍ 26 ആണ്.

95 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ 16 നാണ് നടക്കുക. ഡിസംബര്‍ 23 നാണ് വോട്ടെണ്ണല്‍.