തീവ്രവാദ ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരു പത്രപ്രവര്‍ത്തകനുള്‍പ്പടെ പതിനൊന്നുപേര്‍ ബംഗളൂരുവില്‍ പിടിയിലായി. ഇവര്‍ക്ക് ലഷ്‌കര്‍ ഇ തൊയിബ, ഹുജി എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ളവരാണ് പിടിയിലായവരെന്നാണു സൂചന. ഇവര്‍ക്ക് ഇത്തരം സംഘടനകളില്‍ നിന്ന് പരിശീലനം ലഭിച്ചതാണെന്ന് ബാംഗ്ലൂര്‍ സിററി പൊലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജി പറഞ്ഞു.
പിടിയിലായവരില്‍ പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ലേഖകനും ഉള്‍പ്പെടുന്നു. ഇവര്‍ കര്‍ണാടകയിലെ ചില പ്രമുഖ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് അറിയിച്ചു. ബാംഗ്ലൂര്‍ ഹുബ്ലി സ്വദേശികളാണ് പിടിയിലായവര്‍.
ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ വ്യകതമായ തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.