തരുണ്‍ തേജ്പാലിനെതിരെ പരാതി ഉന്നയിച്ച മാധ്യപ്രവര്‍ത്തക തെഹല്‍ക വിട്ടു

Webdunia
തിങ്കള്‍, 25 നവം‌ബര്‍ 2013 (18:25 IST)
PTI
PTI
തെഹല്‍ക സ്ഥാപകനും മുന്‍ എഡിറ്ററുമായ തരുണ്‍ തേജ്പാലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച യുവ മാധ്യമപ്രവര്‍ത്തക തെഹല്‍കയില്‍ നിന്നും രാജിവച്ചു. തെഹല്‍ക തന്നെ തോല്‍പിച്ചുവെന്ന് രാജിവച്ചുകൊണ്ട് യുവതി വ്യക്തമാക്കി.

വിഷയത്തില്‍ തെഹല്‍ക തുടക്കം മുതല്‍ സ്വീകരിച്ച നിലപാടിനോട് പരാതിക്കാരിക്ക് അമര്‍ഷമുണ്ടായിരുന്നു. തേജ്പാല്‍ ആറു മാസത്തേക്ക് രാജിവച്ച നടപടിയില്‍ പരാതിക്കാരി തൃപ്തിയാണെന്ന് മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്നായിരുന്നു യുവതിയുടെ പ്രതികരണം.