തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി

Webdunia
തിങ്കള്‍, 20 ജനുവരി 2014 (13:10 IST)
PRO
തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി. ഇതുവരെ ഒരു ലക്ഷത്തോളം പേര്‍ പാര്‍ട്ടി അംഗത്വമെടുത്തിട്ടുണ്ടെന്നാണ് ആംആദ്മി അവകാശപ്പെടുന്നത്.

ഒരു കോടി അംഗങ്ങളുള്ള ഡിഎംകെയുമായും ഒന്നരക്കോടി അംഗങ്ങളുള്ള എഐഡിഎംകെയുമായും ആണ് മത്സരിക്കേണ്ടത്. എന്നാല്‍ ഭയമില്ലെന്നും അടുത്ത രണ്ടു മാസത്തികം അംഗസംഖ്യ അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്നും പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

തമിഴ് മത്സ്യത്തൊഴിലാളികള്‍ക്കു നേരെ ശ്രീലങ്ക നടത്തുന്ന അനീതിക്കെതിരേ ഐക്യരാഷ്ട്രസഭയെ സമീപിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.