തമിഴ്നാട്ടില്‍ ശൈശവ വിവാഹം; 19 പേര്‍ അറസ്റ്റില്‍

Webdunia
വ്യാഴം, 27 ജൂണ്‍ 2013 (13:27 IST)
PRO
PRO
തമിഴ്‌നാട്ടില്‍ ശൈശവ വിവാഹം നടത്താനൊരുങ്ങിയ 19 പേര്‍ അറസ്റ്റില്‍. ധര്‍മപുരിക്ക് സമീപം പുതുപ്പട്ടി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടികളുടെ മാതാപിതാക്കളും വരന്‍മാരും ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളുടെ വിവാഹമാണ് ഒരേ സമയം നടക്കാനിരുന്നത്. പെണ്‍കുട്ടികളെ വിവാഹം ചെയ്യാനെത്തിയ നാല് വരന്‍മാരും പൊലീസ് കസ്റ്റഡിയിലായി.

വില്ലേജ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ കെ കതിരവന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. വിഎഒയുടെ പരാതിപ്രകാരം വനിതാ- ശിശുക്ഷേമ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.