തത്‌കാല്‍ ടിക്കറ്റ് ബുക്കിംഗ് രാവിലെ 10 മുതല്‍

Webdunia
ശനി, 30 ജൂണ്‍ 2012 (13:03 IST)
PRO
PRO
റയില്‍‌വെ തത്‌കാല്‍ ടിക്കറ്റ്‌ റിസര്‍വേഷന്‍ ആരംഭിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുന്നു. രാവിലെ 10 മണിക്കാണ് ബുക്കിംഗ് ആരംഭിക്കുക. ജൂലൈ 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

യാത്രയുടെ തലേന്നാണ് ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്യേണ്ടത്‌. നേരത്തെ എട്ടു മണി മുതല്‍ തത്‌കാല്‍ ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്യാമായിരുന്നു. റിസര്‍വേഷന്‌ ഏജന്റുമാരേ അനുവദിക്കില്ലെന്നു റയില്‍‌വെ അറിയിച്ചിട്ടുണ്ട്.

ടിക്കറ്റ്‌ റിസര്‍വേഷന്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള റയില്‍‌വെയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. സ്റ്റേഷനുകളില്‍ തത്കാല്‍ ബുക്കിംഗിന് പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തിയേക്കും. ഇവിടെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. കൌണ്ടറില്‍ ബുക്കിംഗ് ക്ലാര്‍ക്കുമാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല.