തത്കാല്‍ ടിക്കറ്റില്‍ യാത്രചെയ്യുന്നവര്‍ക്കായി പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് മധ്യ റയില്‍വെ. 15-18 ബോഗികളുള്ള പ്രത്യേക ദീര്‍ഘദൂര ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് മധ്യ റയില്‍വെയുടെ നിര്‍ദ്ദേശം. ഇക്കാര്യം റയില്‍വെ പരിഗണിച്ചുവരികയാണ്.
ഉത്സവാഘോഷങ്ങള്‍ക്കും അവധിക്കാലത്തും തത്കാല്‍ ബുക്കിങ്ങും വെയിറ്റിംഗ് ലിസ്റ്റും വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക ട്രെയിന്‍ പരിഗണിക്കുന്നത്.
യാത്രാ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ ഇതുവഴി സാധിക്കും എന്നാണ് മധ്യ റയില്‍വെ പ്രതീക്ഷിയ്ക്കുന്നത്.