തണ്ട്‌ല ട്രെയിനപകടം: അന്വേഷണത്തിന് ഉത്തരവ്

Webdunia
ശനി, 16 ജനുവരി 2010 (12:20 IST)
ഉത്തര്‍ പ്രദേശിലെ തണ്ട്‌ലയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ കുറിച്ച് റെയില്‍‌വേ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. റയില്‍‌വേ സുരക്ഷാ കമ്മീഷണര്‍ പി കെ വാജ്പേയി ആണ് അന്വേഷണം നടത്തുകയെന്ന് റയില്‍‌വേ അറിയിച്ചു.

ഇന്ന് രാവിലെയാണ് തണ്ട്‌ലയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാളിന്ദി എക്സ്പ്രസും ശ്രാംശക്തി എക്സ്പ്രസും കൂട്ടിയിടിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ഇരുപതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കാളിന്ദി എക്സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ശ്രാംശക്തി എക്സ്പ്രസില്‍ ഇടിച്ചായിരുന്നു അപകടം. കാണ്‍പൂരില്‍ നിന്ന് ഡല്‍ഹിലേക്ക് പോകുന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. മുതിര്‍ന്ന മൂന്ന് ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്തേക്ക് അയച്ചതായി റയില്‍‌വേ മന്ത്രാലയം അറിയിച്ചു.