കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ തമിഴ്നാടും പുതുച്ചേരിയും പിന്നോട്ടു പോകുന്നില്ല. കേരളത്തേക്കാള്‍ മികച്ച പോളിംഗാണ് ഈ രണ്ടിടങ്ങളിലും നടന്നത്. തമിഴ്നാട്ടില്‍ 75 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ പുതുച്ചേരിയില്‍ അത് 78 ശതമാനമായി.
ഡി എം കെ - എ ഐ എ ഡി എം കെ മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന തമിഴ്നാട്ടില്‍ പോളിംഗ് ശതമാനം മുന്‍നിര്‍ത്തി ഒരു പ്രവചനം സാധ്യമല്ല. പോളിംഗ് ശതമാനം വര്‍ദ്ധിച്ചത് ഇരു മുന്നണികളും ഒരേ സമയം ആശ്വാസത്തോടെയും ആശങ്കയോടെയുമാണ് നോക്കിക്കാണുന്നത്.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ദ്രാവിഡപ്പാര്‍ട്ടികളുടെ കുത്തക ഇടങ്ങളില്‍ പരമാവധി നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസ് നോക്കിയത്. എന്നാല്‍ അതെത്രമാത്രം വിജയിച്ചു എന്നറിയാന്‍ മേയ് 13 വരെ കാത്തിരിക്കേണ്ടിവരും.