ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (17:05 IST)
WD
ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. 22കാരനായ പങ്കജ് കശ്യപാണ് കുത്തേറ്റ് മരിച്ചത്.

തെക്കന്‍ ഡല്‍ഹിയിലുള്ള വീടിനോട് ചേര്‍ന്നാണ് കൊലപാതകം നടന്നത്. അക്രമികളായ അഞ്ച് പേര്‍ മന്ദാഗിര്‍ പ്രദേശം തൊട്ട് പങ്കജിനെ പിന്തുടരുന്നുണ്ടായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് പങ്കജിനെ പ്രതികള്‍ പതിനാറ് തവണ കത്തി കൊണ്ട് കുത്തുകയായിരുന്നു.

റോഡരികില്‍ കിടന്നിരുന്ന പങ്കജിനെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ച പങ്കജ് മരണപ്പെടുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.