ഡല്‍ഹി പീഡനം: പ്രസ്താവനകളിറക്കുകയല്ല നടപടിയാണ് വേണ്ടതെന്ന് സോണിയ

Webdunia
ശനി, 20 ഏപ്രില്‍ 2013 (19:12 IST)
PRO
PRO
ലൈംഗിക പീഡനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന അഞ്ച് വയസുകാരിയുടെ കാര്യത്തില്‍ നേതാക്കളും ഭരണക്കുടവും പ്രസ്താവനകളിറക്കുകയല്ല,​ ശക്തമായ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. രാജ്യത്ത് ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കേണ്ടത് അനിവാര്യമാണെന്നും സോണിയ പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ പൌരന്മാരും ജാഗ്രതയോടെ ഇരുന്നാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിക്കുകയൊള്ളൂ. വിദഗ്‌ദ്ധ ചികിത്സയ്ക്കായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേയ്ക്ക് മാറ്റിയിട്ടുള്ള കുട്ടിയെ സന്ദര്‍ശിക്കുമെന്നും സോണിയ അറിയിച്ചു.

‘ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് രാജ്യത്തിനാകമാനം നാണക്കേടാണ്. നേരത്തെ ഓടുന്ന ബസില്‍ യുവതിയെ മാനഭംഗപ്പെടുത്തി,​ ഇപ്പോള്‍ ക്രൂരന്മാരുടെ ആക്രമണം പിഞ്ചുകുട്ടിയോടും ആവര്‍ത്തിച്ചിരിക്കുന്നുത. ഇത് അവസാനിക്കേണ്ടതുണ്ടെന്നും സോണിയ പറഞ്ഞു.