ഡല്‍ഹി പട്യാല കോടതിക്കു മുന്നില്‍ ബി ജെ പി-എ എ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Webdunia
വ്യാഴം, 7 ഏപ്രില്‍ 2016 (15:57 IST)
ഡല്‍ഹി പട്യാല ഹൗസ് കോടതിക്കു മുന്നില്‍ ബി ജെ പി-എ എ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു സംഘര്‍ഷം നടന്നത്. കോടതിയില്‍ ജെയ്റ്റ്ലിയും ഹാജരായിരുന്നു. സംഘര്‍ഷത്തേത്തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
 
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടര്‍ന്ന് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടി നേതാക്കളായ അഷുതോഷ്, കുമാര്‍ ബിശ്വാസ്, സഞ്ജയ് സിംഗ്, രാഘവ ചന്ദ, ദീപക് ബാജ്‌പേയ് എന്നിവര്‍ക്കെതിരെയാണ് ജെയ്റ്റ്‌ലി 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് കൊടുത്തത്. 2013 വരെ 13 വര്‍ഷത്തോളം ഡി ഡി സി എയുടെ അധ്യക്ഷനായിരുന്നു ജെയ്റ്റ്‌ലി.
 
ഇരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും രാവിലേതന്നെ കോടതി മുന്നില്‍  കെജ്‌രിവാളിനു വേണ്ടി മുന്‍ ബി ജെ പി നേതാവ് രാം ജ‌ഠ്മലാനിയാണ് ഹാജരാകുന്നത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം