ഡല്‍ഹിയില്‍ 64 ശതമാനം പോളിംഗ്

Webdunia
വെള്ളി, 11 ഏപ്രില്‍ 2014 (08:50 IST)
PRO
നാലുമാസം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയ ഡല്‍ഹിയില്‍ ഇത്തവണയും കനത്ത പോളിംഗ്. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52.3 ശതമാനം മാത്രമായിരുന്നു ഡല്‍ഹിയിലെ പോളിംഗ്.

വൈകിട്ട് ആറുമണിവരെയുള്ള കണക്കനുസരിച്ച് 64 ശതമാനമാണ് പോളിംഗ്. നേരത്തെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 66 ശതമാനമായിരുന്നു.വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെയാണ്.

ചാന്ദ്‌നി ചൗക്ക്-65.1, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി-66.6, ഈസ്റ്റ് ഡല്‍ഹി-64, ന്യൂഡല്‍ഹി-65.9, നോര്‍ത്ത് വെസ്റ്റ്-63.2, വെസ്റ്റ് ഡല്‍ഹി-64.4, സൗത്ത് ഡല്‍ഹി-63.