രാജ്യതലസ്ഥാനത്ത് തുടരുന്ന പീഡനങ്ങള്‍ക്ക് അറുതിയില്ല. മറ്റൊരു ബാലികയെ കൂടി ഡല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബദര്‍പൂരിലാണ് സംഭവം. ആറ് വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിട്ടുണ്ട്.
ബദര്‍പൂരിലെ പബ്ലിക് ടോയ്‌ലറ്റില്‍ ആണ് ബാലികയെ പീഡിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പബ്ലിക് ടോയ്‌ലറ്റിന് സമീപത്ത് എത്തിയ ചിലര്‍ ആണ് അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ഇവരെ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
പുരുഷന്മാരുടെ ടോയ്‌ലറ്റിന്റെ ഭാഗത്താണ് കുട്ടി കിടന്നിരുന്നത്. ടോയ്‌ലറ്റിന്റെ ഗാര്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
കുട്ടിയുടെ ശരീരത്തില്‍ പലഭാഗങ്ങളിലും മുറിവുകള്‍ ഉണ്ട്. രഹസ്യഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. കുട്ടി പീഡനത്തിനിരയായതായി വ്യക്തമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.