ഡല്‍ഹിയില്‍ നേരിയ ഭൂചലനം

Webdunia
ഞായര്‍, 29 ജനുവരി 2012 (10:04 IST)
PRO
PRO
ഡല്‍ഹിയിലും ഹരിയാനയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 4:55 ഓടെയാണ് ചലനമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ കുലുക്കമാണ് അനുഭവപ്പെട്ടത്. എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. റോഹ്തക്ക്-സോനിപാത് അതിര്‍ത്തിയാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്.