ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതി മാനഭംഗത്തിനിരയായി

Webdunia
തിങ്കള്‍, 27 ജനുവരി 2014 (19:52 IST)
PRO
PRO
രാജ്യതലസ്ഥാനത്ത് ഓടുന്ന കാറില്‍ വെച്ച് യുവതി മാനഭംഗത്തിനിരയായി. കാറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്താണ് വിവാഹിതയായ 28 കാരിയെ മാനഭംഗത്തിനിരയാക്കിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

കിഴക്കന്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിലാണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്. ഓടുന്ന കാറില്‍ സുഹൃത്ത് മറ്റു രണ്ടുപേര്‍ക്കു മുന്നില്‍ വെച്ച് തന്നെ പീഡിപ്പിച്ചതായി യുവതി പരാതി നല്‍കി.

ബലാത്സംഗ ശ്രമം എതിര്‍ത്ത തന്നെ സംഘം മര്‍ദിച്ചതായും യുവതി പൊലീസില്‍ അറിയിച്ചു. വൈദ്യപരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
ഫാക്ടറിയില്‍ ജോലി വാഗ്ദാനം ചെയ്താണ് സംഘം യുവതിയെ കാറില്‍ കയറ്റിയത്. പൊലീസ് അക്രമികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.