മലയാളി വിദ്യാര്‍ഥികളെ ട്രെയിനില്‍ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ കോളജില്‍ നിന്ന് പുറത്താക്കി. ഓച്ചിറ സ്വദേശി അഖില്‍ ബാബുവിനെയാണ് നാമക്കല്‍ പാവൈ കോളജ് ഓഫ് എന്‍ജിനിയറിംഗ് അധികൃതര്‍ പുറത്താക്കിയത്.
കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടത്. കേരളാ പൊലീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് കോളജ് അധികൃതര്‍ അഖില്‍ ബാബുവിനെ പുറത്താക്കിയത്.
എന്നാല്‍ പ്രതികളെ ആരെയും പിടികൂടാനായിട്ടില്ല. ഇവര്‍ക്കായി തമിഴ്നാട്ടില്‍ തെരച്ചില്‍ നടക്കുകയാണ്. ഇവരുടെ ബാങ്ക് അക്കൌണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.