ട്രെയിനിലെ തീപിടുത്തം: മരണസംഖ്യ മുപ്പത്തിമൂന്നായി

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2012 (17:19 IST)
PRO
PRO
നെല്ലൂരില്‍ തമിഴ്നാട് എക്സ്പ്രസില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഒരാള്‍ കൂടി മരിച്ചതോടെയാണ് ഇത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്ധ്രാ സ്വദേശി എം വി സാംബശിവ റാവുവാണ് വെള്ളിയാഴ്ച മരിച്ചത്.

അപകടത്തില്‍പ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് സാംബശിവ റാവുവിന് പൊള്ളലേറ്റത്. ഇരുപതോളം പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടെയും നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു