ട്രാഫിക് നിയമം ലംഘിച്ച സൂപ്പര്‍താരത്തിന് പിഴ

Webdunia
വ്യാഴം, 7 ഏപ്രില്‍ 2016 (19:45 IST)
ട്രാഫിക് നിയമം ലംഘിച്ച തെലുങ്ക് സൂപ്പര്‍താരമായ ജൂനിയര്‍ എന്‍ ടി ആറിന് പിഴ.  കാറില്‍ ടിന്റ് ഗ്ലാസ് ഉപയോഗിച്ചതിനാണ് ഹൈദരാബാദ് ട്രാഫിക് പൊലീസ് താരത്തിന് പിഴ ചുമത്തിയത്. 
 
അമീര്‍പീഠിലുള്ള ഷൂട്ടിംഗ് സെറ്റിലേക്ക് പോകവേയാണ് താരം സഞ്ചരിച്ച റേഞ്ച് റോവര്‍ പൊലീസ് തടഞ്ഞുവച്ച് 700 രൂപ പിഴ വിധിച്ചത്. എന്‍ ടി ആറിന്റെ കാറോടിച്ചിരുന്ന ഡ്രൈവറുടെ പേരിലാണ് പൊലീസ് പിഴ ചുമത്തിയത്. എന്നാല്‍ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ താരം തയ്യാറായില്ല. തുടര്‍ന്ന് ഡ്രൈവറാണ് പിഴ അടച്ചത്.
 
സുപ്രീം കോടതിയുടെ ഉത്തരവ്പ്രകാരം കാറുകളിലെ വിന്‍ഡോകളില്‍ പരിധിയില്‍ കവിഞ്ഞ അളവില്‍ ടിന്റ് ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞിട്ടുണ്ട്. ഇത് മറികടന്നതിനാണ് താരത്തിന്റെ കാറിന് പിഴ ചുമത്തിയത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം