ടുജി: ജെപിസിയ്ക്ക് മുമ്പാകെ തെളിവ് നല്‍കാന്‍ അനുവദിക്കണമെന്ന് എ രാജ

Webdunia
ശനി, 23 ഫെബ്രുവരി 2013 (17:05 IST)
PTI
PTI
ടുജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്റി സമിതി(ജെപിസി)ക്ക് മുമ്പാകെ സാക്ഷിയായി തെളിവുകള്‍ നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ രാജ ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

സാക്ഷിയെന്ന നിലയില്‍ തനിക്ക് അറിയിക്കാനുള്ളത് കേള്‍ക്കാന്‍ അവസരമൊരുക്കണമെന്നാണ് രാജ സ്പീക്കര്‍ മീരാ കുമാറിനു നല്‍കിയ നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. സ്പീക്കറെ നേരിട്ട് കണ്ടാണ് രാജ കത്ത് നല്‍കിയത്.

ജെപിസിയിലെ ഡിഎംകെ അംഗങ്ങളായ ടിആര്‍ ബാലുവും ടി ശിവയും രാജയെ സാക്ഷിയായി വിസ്തരിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു.