ടയര്‍ കത്തിക്കുന്നവര്‍ക്ക് പത്ത് കോടി രൂപ പിഴശിക്ഷയും മൂന്ന്‌വര്‍ഷം തടവും

Webdunia
വ്യാഴം, 6 ഫെബ്രുവരി 2014 (11:18 IST)
PRO
ടയര്‍ കത്തിക്കുന്നത് പ്രതിഷേധക്കാര്‍ക്ക് പ്രിയപ്പെട്ട സംഭവമാണ്. എന്നാല്‍ ഇനി അതിനൊരുങ്ങുമ്പോള്‍ ഓര്‍ത്തോളൂ ടയര്‍ കത്തിക്കുന്നവര്‍ക്ക് പത്ത് കോടി രൂപ പിഴയും ജയില്‍ശിക്ഷയുമാണ് ലഭിക്കുക.

പ്രതിഷേധത്തിന്റെ ഭാഗമായും അല്ലാതെയും ടയര്‍ കത്തിക്കുന്നവര്‍ക്ക് പത്ത് കോടി പിഴയും മൂന്ന് വര്‍ഷംവരെ ജയില്‍ശിക്ഷയും. ദേശീയ ഹരിത ട്രിബ്യൂണലിലെ കിഴക്കന്‍ മേഖലയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ നവംബറില്‍ പുനെ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹയോഗ് ട്രസ്റ്റ് സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ കിഴക്കന്‍ മേഖല പൊതുവിടങ്ങളില്‍ ടയര്‍ കത്തിക്കുന്നത് നിരോധിച്ചത്.

മനുഷ്യനും പ്രകൃതിക്കും ഇത് ഒരുപോലെ ദോഷകരമാണെന്ന് സഹയോഗ് ട്രസ്റ്റ് വാദിച്ചു. ഉത്തരവ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണെന്നും ഇത് നടപ്പിലാക്കാന്‍ ശ്രദ്ധിക്കണമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.