ഞായറാഴ്ച മുതല്‍ മരണം വരെ നിരാഹാരം: ഹസാരെ

Webdunia
ശനി, 28 ജൂലൈ 2012 (17:46 IST)
PTI
PTI
ശക്തമായ ലോക്പാല്‍ ബില്ലിനായി ഞായറാഴ്ച മുതല്‍ താന്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. ലോക്പാല്‍ വിഷയത്തില്‍ മരണംവരെ നിരാഹാരമിരിക്കാന്‍ തയ്യാറാണ് എന്നാണ് ഹസാരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഹസാരെ സംഘം ഡല്‍ഹി ജന്ദര്‍ മന്ദറില്‍ നടത്തുന്ന സമരത്തിന്റെ നാലാം ദിവസമായി ഇന്നും വളരെക്കുറച്ച് ആളുകള്‍ മാത്രമേ അവിടേക്ക് എത്തിയുള്ളൂ. എന്നാല്‍ ഇതൊന്നും ഹസാരെയെ തളര്‍ത്തുന്നില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ നിരാഹാര പ്രഖ്യാപനത്തിലൂടെ വ്യക്തമായിരിക്കുന്നത്.

സംഘത്തിലെ പ്രധാനിയായ അരവിന്ദ് കെജ്‌രിവാളും കൂട്ടരും ആദ്യ ദിനം തന്നെ നിരാഹാരം തുടങ്ങിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങളാല്‍ ഹസാരെ ധര്‍ണയില്‍ മാത്രം പങ്കെടുക്കുകയായിരുന്നു. അദ്ദേഹം നിരാഹാരമിരിക്കരുത് എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.