ജസ്റ്റിസ് എ കെ ഗാംഗുലി മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവച്ചു

Webdunia
തിങ്കള്‍, 6 ജനുവരി 2014 (19:23 IST)
PRO
PRO
ജസ്റ്റിസ് എ കെ ഗാംഗുലി മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവച്ചു. ലൈംഗിക പീഡന ആരോപണത്തെതുടര്‍ന്നാണ് രാജി. അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് രാജിയെന്നാണ് സൂചന. ഡല്‍ഹി സ്വദേശിയായ ഡോ എം പത്മനാരായണ്‍ സിംഗാണ് ഹര്‍ജി നല്‍കിയത്.

ലൈംഗികാരോപണക്കേസില്‍ ഗാംഗുലിക്കെതിരെ സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മോഹന്‍ബഗാനെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നുള്ള പകപോക്കലാണ് ജസ്റ്റിസ് ഗാംഗുലിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ നിയമനടപടിയില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന നിയമവിദ്യാര്‍ഥിയും പങ്കാളിയായിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് ഡല്‍ഹി ലെമെറിഡിയന്‍ ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി. അവിടെ വേറെ മുറി ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ മുറിയില്‍ തങ്ങണമെന്ന് ആവശ്യപ്പെട്ടു. തന്രെ എതിര്‍പ്പ് വകവയ്ക്കാതെ തന്നെ സമീപിച്ച അദ്ദേഹം കൈ പിടിച്ച് തിരിച്ചശേഷം ചുംബിച്ചു. തന്നെപ്പോലെ മൂന്ന് പെണ്‍കുട്ടികള്‍ക്കെങ്കിലും ഇതേ അനുഭവമുണ്ടെന്ന് മൊഴിയില്‍ അഭിഭാഷക ചൂണ്ടിക്കാട്ടി.