ജയലളിത നിരപരാധിയെന്ന് പറഞ്ഞ് ശശികല പൊട്ടിക്കരഞ്ഞു

Webdunia
ശനി, 18 ഫെബ്രുവരി 2012 (15:52 IST)
PTI
PTI
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗ്ലൂര്‍ കോടതിയില്‍ മൊഴി നല്‍കാനെത്തിയ ശശികല നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു. കേസില്‍ ജയലളിത നിരപരാധിയാണെന്ന് പറഞ്ഞ ശശികല കോടതിയില്‍ പൊട്ടിക്കരഞ്ഞു.

വര്‍ഷങ്ങളോളം ജയലളിതയുടെ ഉറ്റതോഴിയും മനസാക്ഷിസൂക്ഷിപ്പുകാരിയുമായ ശശികല ഇതാദ്യമായാണ് ഈ കേസില്‍ കോടതിയില്‍ ഹാജരാകുന്നത്. അക്കൌണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് താനാണ്, ജയലളിത ഇക്കാര്യത്തില്‍ ഇടപെടാറില്ലെന്നും ഇടപാടുകളിലെ പിഴവുകള്‍ക്ക് തന്നെ പഴിചാരിയാല്‍ മതിയെന്നും ശശികല പറഞ്ഞു. സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ശശികല കരഞ്ഞു തുടങ്ങി. തുടര്‍ന്ന് ഇടറിയ ശബ്ദത്തില്‍ അവര്‍ പറഞ്ഞവസാനിപ്പിച്ചു.

കഴിഞ്ഞ ഡിസംബറില്‍ ആണ് ശശികലയെ ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.