ജമ്മുവില്‍ രണ്ട് ജവാന്‍‌മാര്‍ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 29 ജനുവരി 2010 (12:49 IST)
PRO
ജമ്മുവില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ട് ജവാന്‍‌മാര്‍ കൊല്ലപ്പെട്ടു. കിഷ്ത്വാര്‍ ജില്ലയിലെ തന്‍ഡാര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ജമ്മുവിന് 240 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

തന്‍ഡാര്‍ ഡക്കാന്‍ മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന വിവരം നേരത്തെ സൈന്യത്തിന് ലഭിച്ചിരുന്നു. ഈ മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക സംഘത്തിന് നേര്‍ക്ക് തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വനമേഖലയായ ഇവിടെ തീവ്രവാദികള്‍ക്കായി സൈന്യം വ്യാപക തെരച്ചില്‍ ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. പട്രോളിംഗ് സംഘം ആക്രമിക്കപ്പെട്ട സ്ഥലം കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല.