ബീഹാറില്‍ ട്രെയിന്‍ പാളത്തില്‍നിന്ന ജനക്കൂട്ടത്തിനുമേല്‍ പാഞ്ഞുകയറി നിരവധി മരണം. പാറ്റ്‌നയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ഖഗാരിയയില്‍ ഇന്ന് രാവിലെയാണ് സംഭവം.
30 ഓളം പേര്‍ മരണപ്പെട്ടെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ 50 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ഖഗാരിയ ജില്ലയില്‍ രാവിലെ ആയിരുന്നു അപകടം നടന്നത്.
സഹര്‍സയില്‍ നിന്ന് പാറ്റ്നയിലേക്ക് പോയ രാജ്യറാണി എക്‌സ്പ്രസ് തിരക്കേറിയ കത്യാനിസ്ഥാന്‍ സ്റ്റേഷനിലേക്ക് പാഞ്ഞു കയറിയാണ് അപകടം നടന്നത്. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കത്യാനിസ്ഥാനിലെത്തിയവരാണ് അപകടത്തിൽപെട്ടത്.