ജഡ്ജിമാര്‍ ഹെല്‍മറ്റ് ധരിച്ച് നടക്കേണ്ടിവരും: സുപ്രീംകോടതി

Webdunia
ബുധന്‍, 18 ജൂലൈ 2012 (10:43 IST)
PRO
PRO
ജഡ്ജിമാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ജഡ്ജിമാര്‍ ഹെല്‍മറ്റ് ധരിച്ചു കോടതിയില്‍ വരുന്ന കാലം വിദൂരമല്ലെന്നും കോടതി നിരീ‍ക്ഷിച്ചു. തെലുങ്കാന പ്രശ്നവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് ഹൈക്കോടതി പരിസരത്തും സംസ്ഥാ‍നത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന അക്രമസംഭവങ്ങളെക്കുറിച്ചുള്ള പൊതുതാത്പര്യഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ ഈ പരാമര്‍ശം ഉണ്ടായത്.

അലഹബാദ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും സമാന സംഭവങ്ങള്‍ ഉണ്ടായി. പ്രതിക്ക് ജാമ്യം നിഷേധിച്ച ജഡ്ജിയെ അഭിഭാഷകന്‍ കോടതി പരിസരത്ത് മര്‍ദിച്ച സംഭവം സുപ്രീംകോടതി ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ജസ്റ്റുസുമാരായ ഗി എസ് സിംഗ്വി, എസ്ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.